വീടിനുള്ളിൽ ഫൈബർ നെറ്റ് വിരിച്ച് കുരങ്ങിനെ വലയിലാക്കുകയായിരുന്നു
പാലക്കാട്: ആനക്കട്ടിയിൽ ഉപദ്രവകാരിയായ കുരങ്ങിനെ പിടികൂടി. ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു പുറകിലുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രദേശത്ത് ആറ് മാസത്തോളമായി കുരങ്ങിന്റെ ഉപദ്രവം ഉണ്ടായിരുന്നു. അഗളിയിൽ നിന്നുള്ള ആർആർടി സംഘമാണ് കുരങ്ങിനെ പിടികൂടിയത്.
വീടിനുള്ളിൽ ഫൈബർ നെറ്റ് വിരിച്ച് കുരങ്ങിനെ വലയിലാക്കുകയായിരുന്നു. ഏകദേശം 9 വയസ്സ് പ്രായമുള്ള കുരങ്ങനെയാണ് പിടിച്ചത്. പിടികൂടിയ കുരങ്ങിനെ സൈലന്‍റ്‍വാലി ഉൾവനത്തിലാണ് തുറന്നുവിട്ടത്.
