തിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വർഗീസ്(17), വിവേക് വസന്തൻ (17), ആകാശ്(17), അമൽ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരിൽ നിന്നാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്.

നെടുമങ്ങാടുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നെന്ന് കുട്ടികൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയായിരുന്നു സംഭവം. ഇതിന് മുൻപും ഇവരെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായിരുന്നു. നിരവധി സമാന സംഭവങ്ങൾ അരങ്ങേറിയിട്ടും ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ വിമർശനം ഉയർന്നിട്ടുണ്ട്.