ചാരുംമൂട്: വള്ളികുന്നത്തുനിന്നും കാണാതായ ദമ്പതികൾ പട്ടാമ്പിയിൽ ട്രെയിനിച്ച് മരിച്ച നിലയിൽ. വള്ളികുന്നം പുത്തൻചന്ത മണ്ണാടിത്തറ ദീപു ഭവനത്തിൽ സുരേന്ദ്രൻ, ഭാരതി എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസം മുമ്പാണ് ഇവർ വീട്ടിൽ നിന്നും പോയത്. പിന്നീട് ഇവരെ കാണാനില്ലായിരുന്നു. കുറത്തി കാട്ടുള്ള ബന്ധു ഭവനത്തിൽ പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും പോയതെന്ന് ബന്ധുക്കൾ പറയുന്നു.പെയിന്ററായ സുരേന്ദ്രന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് പറയുന്നു.ഇതിലുള്ള വിഷമം മൂലം ട്രെയിനിന് മുന്നിൽ ചാടിയതാകാമെന്നാണ് സൂചന. മൃതദേഹങ്ങൾ പട്ടാമ്പി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.