ആലപ്പുഴ: വിവാഹ ദിവസം കാണാതായവരനെ കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ചിറയിൽ അലിയാരുടെ മകൻ ജസീമിനെ ഇടുക്കി രാജക്കാട് നിന്നാണ് കണ്ടെത്തിയത്. അരൂക്കുറ്റി വടുതല നദുവത്ത് നഗർ സ്വദേശനിയുമായി കഴിഞ്ഞമാർച്ച് 21-ന് വിവാഹം നിശ്ചയിച്ചിരുന്നതാണ്. വിവാഹ ദിവസം രാവിലെ മുതലാണ് ജസീമിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് അന്വേഷിച്ച് വരുകയായിരുന്നു. ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ ജസീമിനെ പോലീസ് ചോദ്യം ചെയ്യുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona