Asianet News MalayalamAsianet News Malayalam

ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം; കാണാതായ താമരശ്ശേരി സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി

തിങ്കളാഴ്ച  മുതൽ കാണാതായ കാരാടി നീലഞ്ചേരി അരുണോദയത്തിൽ സത്യപ്രകാശിനെ ആണ് താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

missing man found dead at lodge room in Thamarassery SSM
Author
First Published Sep 19, 2023, 2:38 PM IST

കോഴിക്കോട്: വീട്ടിൽ നിന്നും കാണാതായ താമരശ്ശേരി കാരാടി സ്വദേശിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച  മുതൽ കാണാതായ കാരാടി നീലഞ്ചേരി അരുണോദയത്തിൽ സത്യപ്രകാശി(59)നെ ആണ്, താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കാണാതായതിനെ തുടർന്ന് സത്യപ്രകാശിനായി തെരച്ചിൽ നടത്തി വരികയായിരുന്നു. ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സത്യപ്രകാശിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.

രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിന്‍റെ മൃതദേഹവും കണ്ടെത്തി. ബാലുശ്ശേരി നന്മണ്ടയിൽ കരിപ്പാല മുക്കിന് സമീപത്താണ് പൂക്കാട് സ്വദേശി സുരേഷ്‌ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 

കരാട്ടെ അധ്യാപകനായിരുന്ന സുരേഷ് കുമാറിനെ കാണാനില്ലെന്ന് മകൻ ബാലുശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാലുശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

 

Follow Us:
Download App:
  • android
  • ios