Asianet News MalayalamAsianet News Malayalam

പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ അഴുകിയ ജഡം കണ്ണൂരിലെ കെട്ടിടത്തിൽ

കണ്ണൂരിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Missing man from Payyannur found dead at Kannur
Author
Kannur, First Published Dec 22, 2021, 5:03 PM IST

കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ ജഡം ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തി. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ രാമന്തളി സ്വദേശി അരുൺ ബാബു (35 ) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios