ജിന്നിയെ കാണാതായതോടെ ആഹാരം പോലുമില്ലാതെ കരഞ്ഞു തളർന്നിരുന്ന ഉടമ സനിക, ജിന്നിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് നായകുട്ടിക്കരികിലേക്ക് ഓടുകയായിരുന്നു.
വിഴിഞ്ഞം: മോഹിച്ച് വാങ്ങി ഓമനിച്ച് കൊതിതീരും മുൻപ് കാണാതായ മുന്തിയ ഇനം നായകുട്ടിയെ കണ്ടെത്തിക്കൊടുക്കാൻ പരാതിയുമായി വിഴിഞ്ഞം സ്റ്റേഷനിൽ എത്തി. ഒടുവിൽ പൊലീസുകാർ തന്നെ വളർത്തുനായയെ കണ്ടെത്തി തിരികെ നൽകി. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സനിക ഹൗസിൽ ഡി സനികയാണ് തന്റെ ഓമന മൃഗത്തെ കണ്ടെത്തി കൊടുക്കാൻ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ബോക്സർ ഇനത്തിൽപ്പെട്ട ജിന്നി എന്ന പെൺനായ കുട്ടിയെ കണ്ടെത്താൻ വിഴിഞ്ഞം പൊലീസ് സോഷ്യൽ മീഡിയകളുടെ സഹായം തേടിയെങ്കിലും വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരൻ തന്നെ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴയിൽ ഫോട്ടോസ്റ്റാറ്റ് മെഷിനടക്കം വീട്ടുടമ ആക്രിക്ക് കൊടുത്തു, വമ്പൻ പണിയായി! പിന്നെ ട്വിസ്റ്റ്
25000 രൂപ വില വരുന്ന 5 മാസം പ്രായമുള്ള നായ കുട്ടിയാണ് വ്യഴാഴ്ച ഉച്ചയോടെ വീട്ടിലെ ഗേറ്റ് കടന്ന് പോയത്. ഉടമസ്ഥർ കിലോമീറ്ററോളം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് പൊലീസിന്റെ സഹായം തേടിയത് ഉടമസ്ഥയുടെ പരാതി സ്വീകരിച്ച ശേഷം നായ കുട്ടിയുടെ ചിത്രമടക്കമിട്ട് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി സോഷ്യൽ മീഡിയയുടെ സഹായം തേടിയത്. വിഴിഞ്ഞം സ്റ്റേഷനിലെ സതീഷ് എന്ന പൊലീസുകാരൻ ഇന്നലെ രാവിലെ കോവളം കാരോട് ബൈപാസ് റോഡിന്റെ മുക്കോല ഭാഗത്തെ സർവീസ് റോഡിന് സമീപത്തുവച്ചാണ് നായക്കുട്ടിയെ കാണുന്നത്. ഉടൻ തന്നെ വിഴിഞ്ഞം എസ് എച്ച് ഒ യെ വിവരമറിയിച്ചു. സ്റ്റേഷനിൽ നിന്നും ഉടമയെയും അറിയിച്ചു. ഇവർ എത്തുന്നതുവരെ 20 മിനിട്ടോളം നായകുട്ടിയ്ക്കു കാവൽ നിൽക്കുകയും ചെയ്‌തു.
ജിന്നിയെ കാണാതായതോടെ ആഹാരം പോലുമില്ലാതെ കരഞ്ഞു തളർന്നിരുന്ന ഉടമ സനിക, ജിന്നിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് നായകുട്ടിക്കരികിലേക്ക് ഓടുകയായിരുന്നു. ആഹാരം കഴിക്കാതെ തളർന്നു അവശയായ നായ തന്റെ പോറ്റമ്മയെ കണ്ടതോടെ ദേഹത്ത് ചാടിക്കയറി സന്തോഷം പ്രകടിപ്പിച്ചു. ഇനിയും ചാടിപോയാൽ കണ്ടെത്താനായി ജി പി എസ് ഉള്ള കോളർ ഘടിപ്പിക്കുമെന്നു വീട്ടുകാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

