ചെങ്ങന്നൂർ: മാന്നാറിൽ ഇന്നലെ മുതൽ കാണാതായ യുവാവിന്റെ മ‍ൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി. ചൊവ്വാഴ്ച വീട്ടില്‍ നിന്നും പോയ കുരട്ടിക്കാട് മാമ്പറ്റയില്‍ നരേന്ദ്രന്‍പിള്ളയുടെയും ലളിതയുടെയും മകന്‍ രതീഷ് എന്‍ പിള്ള (37)യുടെ മൃതദേഹമാണ് പമ്പയാറ്റില്‍ തൊട്ടുമുഖം കുളിക്കടവില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്.

ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയ രതീഷിനെ രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ 11ന് മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം ആറ്റില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്.