Asianet News MalayalamAsianet News Malayalam

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

missing youth was found dead in well thrissur cheloor
Author
First Published May 23, 2024, 11:12 AM IST

തൃശ്ശൂർ: തൃശ്ശൂർ ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചേലൂർ സ്വദേശി പൂതോട്ട് വീട്ടിൽ ബിജു (42) നെ ആണ് കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios