ഇടുക്കി: പത്തുചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് വൈദ്യുതി ബോർഡിന് തടസ്സമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഏഴ് ചെയിന്‍ മേഖലയിൽ സർക്കാർ പട്ടയം കൊടുക്കുന്നതിന്  തീരുമാനം കൈക്കൊണ്ടതാണ്. പക്ഷേ മൂന്ന്ചെയിൻ മേഖലയിൽ പട്ടയ നടപടികൾ ആരംഭിച്ചിട്ടില്ല. ജലാശയത്തിന്റെ സമീപത്തായതിനാൽ വൈദ്യുതി വകുപ്പിന്റെ അനുമതി വേണമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വൈദ്യുതി ബോർഡിന് തടസ്സമില്ലെന്നും ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും മന്ത്രി ദേവികുളത്ത് പറഞ്ഞു.