അമ്പലപ്പുഴ: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. ഇടുക്കി കട്ടപ്പന മുതുകാട്ടില്‍ ഷാജിയുടെ മകന്‍ ബിപിന്‍ (29) നാണ് പരിക്കേറ്റത്. തകഴി കുന്നുമ്മയിലെ റെയില്‍വേ ക്വോര്‍ട്ടേഴ്‌സില്‍ ബുധനാഴ്ച പകൽ 11.30 ഓടെയായിരുന്നു സംഭവം. 

കരാര്‍ അടിസ്ഥാനത്തില്‍ റെയില്‍വേയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന ബിപിന്‍ മൊബൈല്‍ ചാര്‍ജ്ജറില്‍ കുത്തി ഇട്ടശേഷം സമീപത്തിരുന്ന് ജോലി ചെയ്യുമ്പോള്‍ പെട്ടന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഇടതുകണ്ണിനും മുഖത്തും പൊള്ളലേറ്റ ബിപിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.