ഭരണിയാഘോഷ ദിവസം ക്ഷേത്ര ദർശനത്തിനെത്തിയ മതിലകം സ്വദേശി പ്രശാന്തിൻ്റെ മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചത്.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിയാഘോഷത്തിനിടയിൽ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശി പ്രജിത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണിയാഘോഷ ദിവസം ക്ഷേത്ര ദർശനത്തിനെത്തിയ മതിലകം സ്വദേശി പ്രശാന്തിൻ്റെ മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മോഷണം പോയ ഫോൺ വാങ്ങി ഉപയോഗിച്ചിരുന്ന ബംഗാൾ സ്വദേശിയെ കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രജിത്തിനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും, പുതുക്കാട് സ്റ്റേഷനിൽ മോഷണക്കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.