തിരുവനന്തപുരം: തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. വള്ളക്കടവ് ബോട്ട് പുരയ്ക്ക് സമീപം പുത്തൻതോപ്പ് ആറ്റുവരമ്പിൽ വീട്ടിൽ നിഷാദി(33)നെയാണ് തമ്പാനൂർ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ഇയാളിൽ നിന്ന് മോഷ്ടിച്ച നിരവധി മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രിയാണ് നെടുമങ്ങാട് സ്വദേശി സലാഹുദീന്റെ മൊബൈൽ നിഷാദ് മോഷ്ടിക്കുന്നത്. സലാഹുദീന്റെ പരാതിയിൽ തമ്പാനൂർ പൊലീസ് അന്വേഷണം നടത്തവെയാണ് ഇന്ന് വെളുപ്പിന് പ്രതി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.