തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച സുരേഷിനെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് പരാതി പ്രവാഹം. പള്ളിയിൽ നിസ്കരിക്കാൻ പോകാൻ ഇറങ്ങിയ മൊബൈൽ കടയുടമയെ സിംകാർഡ് നൽകിയില്ലെന്നാരോപിച്ച് ഇയാൾ മർദ്ദിച്ചതായി പരാതിയുണ്ട്. ക്രിമിനൽ മനോഭാവമുള്ള സുരേഷ് പലപ്പോഴും മനോരോഗ ചികിത്സ മറയാക്കിയാണ് ആക്രമണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായതോടെയാണ് പരാതിയുമായി നിരവധിപേർ വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.

ഇക്കഴിഞ്ഞ ഏഴാം തിയതി ഉച്ചക്ക് 12.40 നായിരുന്നു സംഭവം. മുക്കോല ജംങ്ഷനിലുളള മൊബൈൽ കടയിൽ പുതിയ സിംകാർഡ് വാങ്ങാനെത്തിയ സുരേഷ്, കടയുടമ ബാലരാമപുരം വാണിയർ തെരുവ് സ്വദേശി മുനീറിനെ മർദ്ദിക്കുകയായിരുന്നു. പള്ളിയിൽ നിസ്‌ക്കരിക്കാൻ പോകുന്നതിനാൽ അരമണിക്കൂർ കഴിഞ്ഞ് വരാൻ പറഞ്ഞതിനെ തുടർന്നാണ് സുരേഷ് മുനിറീനെ മർദ്ദിച്ചത്. സംഭവം നടന്ന ദിവസം തന്നെ സുരേഷിനെതിരെ മുനീർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Read More: തല്ല് സ്ഥിരമാണ്! ആ ഓട്ടോ ഡ്രൈവർ മൊബൈൽ ഷോപ്പ് ഉടമയെയും തല്ലി, അറസ്റ്റിൽ

എന്നാൽ കഴിഞ്ഞ ദിവസം മറുനാടൻ തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് അറസ്റ്റിലായതോടെ മുനീറിനെ ഞായറാഴ്ച്ച വിഴിഞ്ഞം എസ്എച്ച്ഒ എസ്ബി പ്രവീൺ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. മാസങ്ങൾക്ക് മുൻപ് ഓട്ടോറിക്ഷയിൽ കയറിയ സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയത്തിന് സുരേഷിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. എന്നാൽ സ്റ്റേഷനിൽ എത്തിയ സുരേഷിനെ മാനസികസവസ്ഥ്യം പ്രകടിപ്പിക്കുകയും വായിൽ നിന്ന് നുരയും പതയും വന്ന് രോഗ ലക്ഷണങ്ങൾ കാട്ടിയതിനാലും പൊലീസ് താകീത് നൽകി വിട്ടയച്ചിരുന്നു.

വഴിയിലൂടെ നടന്നുപോയ കുട്ടിയോട് ഓട്ടോറിക്ഷയിൽ കയറാൻ ആവശ്യപ്പെടുകയും കുട്ടി വിസമ്മിക്കുകയും ചെയ്തതിനെ തുടർന്ന് അസഭ്യം വിളിച്ചെന്ന പരാതിയും സുരേഷിനെതിരെയുണ്ട്. ഇയാളെ കുറിച്ച് അറിയാവുന്ന ആരും ഇയാളുടെ ഓട്ടോറിക്ഷ സവാരിക്ക് വിളിക്കില്ല എന്ന് നാട്ടുകാർ പറയുന്നു. ഇയാൾ വിഴിഞ്ഞം പൊലീസിന്റെ മുക്കോല ഓട്ടോറിക്ഷ സ്റ്റാൻഡിലെ അംഗീകൃത ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പട്ടികയിലുള്ള ആളാണ്.

Read More: പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം

ഇയാൾക്ക് മാനസികാസവസ്ഥ്യം ഉണ്ടെന്നും ചികിത്സയിലാണെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഇത് പൊലീസ് മുഖവരയ്ക്ക് എടുത്തിട്ടില്ല. ഇത്തരത്തിൽ മനസികാസവസ്ഥ്യം ഉള്ളയൊരാൾ എങ്ങനെ പൊലീസിന്റെ അനുമതിയോടെ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നുവെന്നാണ് നാട്ടുകാർ‌ ചോദിക്കുന്നത്.    

Read More: ഓട്ടോ ഡ്രൈവർക്കെതിരെ വധശ്രമക്കേസ്: ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കണ്ടെത്തി, മൊഴിയെടുത്തു