കൃഷ്ണപുരം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ യുവാവ് ഇവരുടെ തകരാറിലായ 3 മൊബൈൽ ഫോണുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു.

കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മൊബൈൽ ടെക്നീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പിൽമേക്ക് ചിപ്പി വീട്ടിൽ ഉണ്ണി (30) ആണ് അറസ്റ്റിലായത്. യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് യുവാവ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

കൃഷ്ണപുരം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ യുവാവ് ഇവരുടെ തകരാറിലായ 3 മൊബൈൽ ഫോണുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു. ഫോണുകളിൽ യുവതി ഉപയോഗിച്ചിരുന്ന ഇ–മെയിൽ ഐഡികളും മറ്റ് ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്ത് നഗ്നചിത്രങ്ങൾ നിർമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഈ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഉണ്ണി പണം അപഹരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.