ഇന്ന് രാവിലെ മീനങ്ങാടി ഭാഗത്ത് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന കാറിലാണ് പണം കടത്താന്‍ ശ്രമിച്ചത്.
കല്‍പ്പറ്റ: മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ പിടികൂടി. മീനങ്ങാടി കൊളഗപ്പാറ കവലയില്‍ വാഹനപരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചെടുത്തത്. ഇന്ന് രാവിലെ മീനങ്ങാടി ഭാഗത്ത് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറിലാണ് പണം കടത്താന്‍ ശ്രമിച്ചത്.
എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ടി ബി. പ്രകാശ്, കെ ആര്‍ രതീഷ് കുമാര്‍, പിവി സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ സുനില്‍ കുമാര്‍, സി പി ഒ മാരായ വി എസ് ഷിജു, എം എസ് ശ്രീജിത്ത്, അബ്ദുള്‍ അസീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
