Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം രജിസ്ട്രേഷൻ കാർ, പരിശോധിച്ചപ്പോൾ 500ന്‍റെ നോട്ടുകെട്ടുകൾ, പൊലീസ് പിടിച്ചെടുത്തത് പത്ത് ലക്ഷം

വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു

Money smuggled without documents seized in wayanad 10 lakh found, car seized
Author
First Published Mar 24, 2024, 3:07 PM IST

കല്‍പ്പറ്റ: രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. വയനാട് തലപ്പുഴ 43ആം മൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്.  കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്പ രിശോധന കൂടുതൽ ശക്തമാക്കി. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു. 

'സിപിഎം വംശനാശം നേരിടുകയാണ്'; എകെ ബാലന് മറുപടിയുമായി വിഡി സതീശനും രമേശ് ചെന്നിത്തലയും

 

Follow Us:
Download App:
  • android
  • ios