ഉടുമ്പ് തനിയെ കാട്ടിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യ നിലപാട്. എന്നാൽ, ഇത് മന്ത്രിയുടെ വേദിക്ക് സമീപമെത്തിയാൽ പ്രശ്നമാകുമെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിനായി മന്ത്രി ടി സിദ്ദീഖ് എത്തുന്നതിന് മുൻപായി വേദിക്ക് സമീപം വലിയ ഉടുമ്പിനെ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഉടുമ്പിനെ പിടികൂടി. ചടങ്ങിന്റെ ഭാഗമായി വേദിയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഉടുമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിന്റെ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു. എന്നാൽ, ഉടുമ്പായതിനാൽ അവർ ഇടപെടാൻ മടിച്ചു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ഉടുമ്പ് തനിയെ കാട്ടിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യ നിലപാട്. എന്നാൽ, ഇത് മന്ത്രിയുടെ വേദിക്ക് സമീപമെത്തിയാൽ പ്രശ്നമാകുമെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സീനിയർ ഫോറസ്റ്റ് ഓഫിസർ സുനിത് പി. നായരുടെ നേതൃത്വത്തിൽ ഉടുമ്പിനെ പിടികൂടുകയായിരുന്നു. കോടനാട്ടെ വനപ്രദേശത്ത് ഉടുമ്പിനെ തുറന്ന് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


