Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ ആക്രമിക്കപ്പെട്ട നിലയിൽ കുരങ്ങൻ വീടിനുള്ളിൽ, ഗുരുതരപരിക്ക്, സഹായവുമായി നാട്ടുകാര്‍

ഇന്നലെ രാത്രിയോടെയാണ് കൈകാലുകൾക്ക് ഗുരുതര മുറിവുമായ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ കുരങ്ങിനെ കണ്ടെത്തിയത്.

Monkey attacked in Idukki natives help to get treatment
Author
First Published Sep 14, 2022, 8:08 AM IST

രാമക്കൽമേട് (ഇടുക്കി) : രാമക്കൽമേട്ടിൽ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം പ്രാപിച്ച കുരങ്ങിനെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് കൈകാലുകൾക്ക് ഗുരുതര മുറിവുമായ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ കുരങ്ങിനെ കണ്ടെത്തിയത്. പീരുമേട് നിന്നുമെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോൺസ് ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് കുരങ്ങിന് പുതുജീവൻ ലഭിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ ഒമ്പത് വയസ് പ്രായമുള്ള കുരങ്ങിനെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ വീടിനുള്ളിലെ വർക്ക് ഏരിയയിൽ കണ്ടെത്തിയത്. പരിക്ക്  ഗുരുതരമായതിനാൽ ദയനീയമായി കരയുന്ന കുരങ്ങിനെ കണ്ട് ആദ്യം ഭയന്നെങ്കിലും അയൽവാസിയായ അജി കുളത്തിങ്കലിനെ വിവരമറിയിക്കുകയായിരുന്നു. 

അദ്ദേഹന്റെ നേതൃത്വത്തിൽ കുമളി റേഞ്ച് ഓഫീസറെ ബന്ധപ്പെടുകയും ആർആർടി ടീമിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. പീരുമേട് നിന്നുള്ള സംഘം രാത്രി 11 മണിയോടെ സ്ഥലത്തെത്തുകയും അവശനിലയിൽ ദയനീയമായി കരഞ്ഞു കൊണ്ടിരുന്ന കൂട്ടിലാക്കി. തുടർന്ന് തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയിൽ തന്നെഎത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു. കുരങ്ങിന്റെ അവസ്ഥയിൽ പുരോഗതിയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios