വനംവകുപ്പ് റസ്ക്യൂ വാച്ചറെത്തിയാണ് കുരങ്ങിനെ മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തിയത്

പാലക്കാട്: പാലക്കാട് വാണിയംകുളത്തിന് സമീപം പനയൂർ മലന്തേൻകോട്ടിൽ കോവിൽ റോഡിൽ റബർ എസ്റ്റേറ്റിനു സമീപം കുരങ്ങൻ കമ്പിവേലിയിൽ കുടുങ്ങി. എസ്‌റ്റേറ്റിന് ചുറ്റും മതിലുപോലെ കെട്ടിയ കമ്പി വേലിയിലാണ് കുരങ്ങൻ കുടുങ്ങിയത്. കുരങ്ങന്‍റെ കഴുത്ത് കുടുക്കിൽപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏകദേശം മൂന്നുമണിക്കൂറിന് ശേഷമാണ് കുരങ്ങനെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇതുവഴി കടന്നുപോയ പ്രദേശവാസി ഈ ഭാഗത്ത് കുരങ്ങനെ കണ്ടിരുന്നു. ശബ്ദം കേട്ടതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയും കുളപ്പുള്ളിയിൽ നിന്നുള്ള വനം വകുപ്പ് റസ്‌ക്യൂ വാച്ചർ സി.പി.ശിവൻ എത്തുകയും ചെയ്തു. തുടർന്ന് വൈകിട്ട് അഞ്ചരയോടെയാണ് കമ്പി മുറിച്ച് കുരങ്ങനെ രക്ഷപ്പെടുത്തിയത്.

അങ്ങനെയൊരു സ്ഫോടനമുണ്ടായിട്ടില്ല; അർജുന്‍റെ ലോറിയിലെ റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവെന്ന് കാർവാർ എസ്പി

കമ്പിവേലിയിൽ തല കുടുങ്ങിയ കുരങ്ങന് ഒടുവിൽ മോചനം