കണ്ണൂർ: അസം സ്വദേശിനിയായ സ്ത്രീ കേരളത്തിലെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാകുന്നു. കണ്ണൂർ ഇരിട്ടി മുനിസിപ്പാലിറ്റിയിലാണ് അസം സ്വദേശിനിയായ മൂൺമി സ്ഥാനാർത്ഥിയാകുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് സജേഷുമായുള്ള പ്രണയമാണ് മൂൺമിയെ കേരത്തിലെത്തിച്ചത്. മിസ്ഡ് കോളിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഞാനൊരു തൊഴിലാളിയെ വിളിച്ചതാണ്. നമ്പർ മാറിപ്പോയി അവളെയാണ് കിട്ടിയത്. പിന്നെയിങ്ങോട്ട് തിരികെ വിളിച്ചു. ആ വിളി പിന്നെ പ്രണയമായി. മൂൺമിയുടെ ഭർത്താവ് സജേഷ് പറയുന്നു. 

മുനിസിപ്പാലിറ്റിയുടെ പതിനൊന്നാം വാർഡ് വനിതാ സംവരണമായപ്പോൾ സ്ഥാനാർത്ഥിയെ അന്വേഷിച്ചിറങ്ങിയ നേതാക്കൾ അവസാനം എത്തിച്ചേർന്നത് മൂൺമിയിലേക്ക്. സ്വന്തം നാട്ടിൽ പോലും കിട്ടാത്ത സ്നഹമാണ് തനിക്ക് കേരളത്തിൽ ലഭിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ മൂൺമി പറഞ്ഞു. പതിറ്റാണ്ടുകൾ കോൺ​ഗ്രസ് ഭരിച്ചിരുന്ന അസം ബിജെപിക്ക് സ്വന്തമായ കഥയാണ് മൂൺമിക്ക് പറയാനുള്ളത്. ഇരിട്ടി ന​ഗരസഭ വികാസ് ന​ഗർ വാർഡ് 11 ലെ ബിജെപി സ്ഥാനാർത്ഥിയായിട്ടാണ് മൂൺമി സജേഷ് മത്സരിക്കുന്നത്.