കോഴിക്കോട്: താമരശ്ശേരി പോസ്റ്റാഫീസിനു മുൻവശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ മണ്ണ് നീക്കം ചെയ്തു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് കൂടുതൽ മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തിയത്. 

ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞി, അസി. ജിയോളജിസ്റ്റ് രശ്മി എന്നിവർ സ്ഥലം സന്ദർശിച്ചു. രണ്ടു എസ്ക്കവേറ്ററുകൾക്കും, ടിപ്പർ ലോറികൾക്കും പുറമെ സ്ഥലം ഉടമയ്ക്കും പിഴ ചുമത്തി. പ്രവർത്തികൾ താൽക്കാലികമായി നിർത്തിവെക്കാനും ആവശ്യപ്പെട്ടു.

Read More: തിരുവനന്തപുരത്ത് മണ്ണ് കടത്ത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു

വാണിജ്യ സമുച്ചയം നിർമ്മിക്കാൻ  പഞ്ചായത്തിന് സമർപ്പിച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെയ്യാൻ ജിയോളജി വകുപ്പ് അനുമതി നൽകിയത്. എന്നാൽ, അനുവദിച്ചതിലും കൂടുതൽ മണ്ണ് നീക്കിയതായാണ് കണ്ടെത്തൽ.