Asianet News MalayalamAsianet News Malayalam

കോഴിക്കോട് ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോഗ്രാമിലേറെ കഞ്ചാവ് കണ്ടെടുത്തു

നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ ജോലി എടുക്കാൻ വന്നപ്പോഴാണ്, വീടിൻ്റെ ചായ്പ്പിൽ ഒരു ചാക്ക് കെട്ടിവച്ച നിലയിൽ കണ്ടത്...

More than 17 kilograms of cannabis were recovered from an unoccupied house
Author
Kozhikode, First Published May 26, 2021, 11:07 PM IST

കോഴിക്കോട്: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്കിലുള്ള ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കൊടുവള്ളി പൊലിസ് കണ്ടെടുത്തത് 17.400 കിലോഗ്രാം കഞ്ചാവ്. മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നുമാണ് ഇത്രയേറെ കഞ്ചാവ് കണ്ടെടുത്തത്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ ജോലി എടുക്കാൻ വന്നപ്പോഴാണ്, വീടിൻ്റെ ചായ്പ്പിൽ ഒരു ചാക്ക് കെട്ടിവച്ച നിലയിൽ കണ്ടത്. 

ഗൃഹനാഥൻ ഉടനെ റൂറൽ എസ് പി ഡോ. ശ്രീനിവാസനെ വിവരമറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദേശാനുസരണം കൊടുവള്ളി പൊലിസ് ഇൻസ്പെക്ടർ  ടി ദാമോദരൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി ചാക്ക് പരിശോധിക്കുകയായിരുന്നു. എട്ട് പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 

എസ്ഐമാരായ  എൻ ദിജേഷ്, എം.എ. രഘുനാഥ് എഎസ്ഐ ടി സജീവ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ ടി. അബ്ദുൾ റഷീദ്, സി.പി.ഒ. അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ. അറിയിച്ചു. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios