Asianet News MalayalamAsianet News Malayalam

ചെർപ്പുളശ്ശേരിയിലെ ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച, 40ലധികം മദ്യകുപ്പികളും 20000 രൂപയും മോഷണം പോയി

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്.

more than 40 liquor bottles robbed from bevco outlet Cherpulassery SSM
Author
First Published Nov 19, 2023, 10:56 PM IST

പാലക്കാട്: ചെർപ്പുളശ്ശേരി ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്.

മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്.

ചെർപ്പുളശ്ശേരിയിലെ ബെവ്കോയിൽ 10 വർഷം മുന്‍പും മോഷണം നടന്നിരുന്നു. ആ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios