കൊച്ചി കടവന്ത്രയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു തമിഴ്നാട് സ്വദേശിയായ നാരായണ, ഇയാളുടെ ഭാര്യയായ ജോയമോള്‍  മക്കളായ അശ്വന്ത്, ലക്ഷ്മി കാന്ത് എന്നിവര്‍.

കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരണപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി കടവന്ത്രയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു തമിഴ്നാട് സ്വദേശിയായ നാരായണ, ഇയാളുടെ ഭാര്യയായ ജോയമോള്‍ മക്കളായ അശ്വന്ത്, ലക്ഷ്മി കാന്ത് എന്നിവര്‍. കടവന്ത്രയില്‍ പൂക്കച്ചവടമായിരുന്നു നാരായണ നടത്തിയത്. കാര്യമായ കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ അടക്കം പറയുന്നത്. 

ഇന്ന് രാവിലെയാണ് നാരായണയെ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. . ഇയാളെ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ ഭാര്യയും രണ്ട് മക്കളും കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസ് വീട്ടില്‍ പരിശോധന നടത്തിയ ശേഷം വീട് സീല്‍ ചെയ്തിരിക്കുകയാണ്. 

രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഇവിടെ താമസിക്കുന്നവരാണ് എന്നാണ് പരിസരവാസികള്‍ പറയുന്നത്. ഭാര്യ സഹോദരി വീട്ടില്‍ എത്തിയപ്പോഴാണ് കുടുംബം മരണപ്പെട്ടത് അറിഞ്ഞത്. ഫോറന്‍സിക് പരിശോധനകള്‍ അടക്കം പൊലീസ് നടത്തി. പൊലീസ് വിശദമായ അന്വേഷണം നടത്തും.

YouTube video player