ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്.

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അഞ്ചലിയും അമേയയും സംഭവ സ്ഥലത്ത് വെച്ചും ജെൻസി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസ്, നാല് പ്രതികള്‍ക്കെതിരെ എൻഐഎ കുറ്റപത്രം

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ ലൈംഗികാധിക്ഷേപം നടത്തിയെന്ന മേയറുടെ പരാതിയിൽ കണ്ടക്ടറുടെ മൊഴി

YouTube video player