കാസര്‍കോട്: കാസര്‍കോട് മാന്യയിൽ അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ചുറ്റുമതിൽ കെട്ടാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അവിവാഹിതയായ മല്ലിക അംഗവൈകല്യമുള്ളയാളാണ്. ഇവര്‍ക്ക് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ല. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്ന് സൂചന. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.