Asianet News MalayalamAsianet News Malayalam

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു

mother and her daughter were hit by a car while crossing the road
Author
First Published Aug 17, 2024, 9:48 PM IST | Last Updated Aug 17, 2024, 9:48 PM IST

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിൽ ആണ് അപകടം നടന്നത്. ഞാങ്ങാട്ടിരി സ്വദേശി പന്തല്ലൂർ വീട്ടിൽ ശോഭ, മകൾ ശിൽപ എന്നിവർക്കാണ് പരിക്കേറ്റത്. 

മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു ഇരുവരും. ഇതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രി ഉത്തരവിട്ടു, എസ്എ റോഡിലെ തുറന്ന ഓട ഉടൻ സ്ലാബിട്ട് മുടും, പരിക്കേറ്റ സജീവന് ആശ്വാസമായി നഷ്ടപരിഹാരവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios