വയനാട്: വയനാട് പുൽപ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. പുൽപ്പള്ളി വണ്ടിക്കടവിലാണ് സംഭവം. വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35)  എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ വെച്ചാണ് സംഭവമെന്ന് സൂചന. മൃതദേഹങ്ങള്‍ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടം അടക്കമുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.