തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്.

കൊല്ലം: കൊല്ലം കൊട്ടിയം തഴുത്തലയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ. അമ്മ നസിയത്തിന്റെ കഴുത്തിൽ മുറിവേറ്റ നിലയിലാണ്. സമീപത്തെ മകനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഏഴര വരെ നസിയത്തിനെ അയൽവാസികൾ കണ്ടിരുന്നു. അതിന് ശേഷമാണ് സംഭവം നടന്നത്. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാണെന്ന് സംശയമുണ്ട്. ഒപ്പം താന്‍ ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. ഷാൻ ലഹരിക്കടിമയായിരുന്നെന്നും സംശയമുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം