പാലക്കാട്: പാലക്കാട് അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ആയക്കാട്ടിലാണ് സംഭവം. പാലക്കാട് സ്വദേശിയായ നിജയെയും മൂന്ന് മാസം മാത്രം പ്രായമുള്ള കു‌ഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിജയുടെ ഭർത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. നിജയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായും മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറയുന്നു.