തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. 

മലപ്പുറം: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred