Asianet News MalayalamAsianet News Malayalam

മകൻ രാജ്യത്തിനായി ജീവൻ നൽകി; 21 വർഷമായി പെൻഷന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി ഒരമ്മ

21 വർഷമായി ഈ അമ്മ പെൻഷൻ ലഭിക്കുന്നതിനായി ബിഎസ്എഫിന്റെ ഓഫീസുകളിലേക്ക് ലേഖകൾ അയച്ചു കൊണ്ടേയിരക്കുകയാണ്. കൈനൂരിലെ ബിഎസ്എഫ് മേഖല ഓഫീസിൽ നേരിട്ടെത്തി രേഖകളും കൈമാറി. പ്രധാനമന്ത്രി, ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ എന്നിവർക്ക് അടക്കം ഒട്ടേറെ കത്തുകൾ അയച്ചെങ്കിലും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല

mother of martyer bsf jawan struggle for pension
Author
Thrissur, First Published Nov 4, 2021, 11:14 AM IST

തൃശൂർ: രാജ്യത്തിനായി ജീവൻ നൽകിയ മകന്റെ പെൻഷനായി വർഷങ്ങളായി  ഓഫീസുകൾ കയറിയിറങ്ങി ഒരമ്മ. 21 വർഷമായി ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. 1996 സെപ്റ്റംബർ 30ന് പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച മരിച്ച ബിഎസ്എഫ് ജവാൻ തൃശൂർ കാട്ടൂർ സ്വദേശി പി എൻ വിനയകുമാറിന്റെ അമ്മ ഇന്ദിര മേനോനാണ് തന്റെ 75-ാം വയസിലും പ്രതീക്ഷകളോടെ ഓഫീസുകൾ കയറിയിറങ്ങുന്നത്. വിനയകുമാർ വീരമൃത്യ വരിച്ച് ആദ്യ നാല് വർഷം ഭാര്യ ഭാമയ്ക്കാണ് പെൻഷൻ ലഭിച്ചുത്.

എന്നാൽ, 2000ത്തിൽ ഭാമ മറ്റൊരു വിവാഹം കഴിച്ചതോടെ ഇന്ദിര മേനോന് പെൻഷന് അർഹതയുണ്ടെന്ന് അറിയിച്ച് ബിഎസ്എഫ് ഓഫീസിൽ നിന്ന് കത്ത്  ലഭിച്ചു. എന്നാൽ, 21 വർഷമായി ഈ അമ്മ പെൻഷൻ ലഭിക്കുന്നതിനായി ബിഎസ്എഫിന്റെ ഓഫീസുകളിലേക്ക് ലേഖകൾ അയച്ചു കൊണ്ടേയിരക്കുകയാണ്. കൈനൂരിലെ ബിഎസ്എഫ് മേഖല ഓഫീസിൽ നേരിട്ടെത്തി രേഖകളും കൈമാറി. പ്രധാനമന്ത്രി, ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ എന്നിവർക്ക് അടക്കം ഒട്ടേറെ കത്തുകൾ അയച്ചെങ്കിലും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

ഇപ്പോഴും നൽകിയ രേഖകൾ വീണ്ടും ആവശ്യപ്പെട്ട് ബിഎസ്എഫ് ഓഫീസിൽ നിന്ന് കത്തുകൾ വരുന്നതല്ലാതെ മറ്റ് നടപടികൾ ഒന്നുമായില്ല. അഡ്വ. കെ ജി സതീശൻ മുഖേനെ ബിഎസ്എഫ് ഓഫീസിലേക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അങ്ങനെ മൂന്ന് മാസം മുൻപ് 10,850 രൂപ പെൻഷൻ അനുവദിച്ചതായി അറിയിച്ച് കത്ത് വന്നു. എന്നാൽ ഇതുവരെ പെൻഷൻ ലഭിച്ചില്ല. മകന്റെ വീരമൃത്യുവിനുളള അംഗീകാരമായെങ്കിലും മരിക്കും മുമ്പ് ഒറ്റ തവണയെങ്കിലും പെൻഷൻ ലഭിക്കണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം.

Follow Us:
Download App:
  • android
  • ios