'ക്ലീന്‍ ആന്‍ഡ് സേഫ് വയനാട്' എന്ന പേരില്‍ സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ ലക്കിടി ഗേറ്റ് മുതല്‍ കല്‍പ്പറ്റ വരെയുള്ള ട്രാഫിക് ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്ത.
കല്‍പ്പറ്റ: കാട് മൂടിയും പായല്‍ പിടിച്ചും ഉപയോഗശൂന്യമായ റോഡ് സുരക്ഷാ ബോര്‍ഡുകള്‍ വൃത്തിയാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. 'ക്ലീന്‍ ആന്‍ഡ് സേഫ് വയനാട്' എന്ന പേരില്‍ സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ ലക്കിടി ഗേറ്റ് മുതല്‍ കല്‍പ്പറ്റ വരെയുള്ള ട്രാഫിക് ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്ത. കാഴ്ച മറക്കുന്ന രീതിയില്‍ റോഡിലേക്ക് വളര്‍ന്ന് നിന്നിരുന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും ചെയ്തു. വയനാട് ആര്‍.ടി ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് അംഗങ്ങളാണ് റോഡ് സുരക്ഷയുടെ പുതിയ പാഠങ്ങള്‍ ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തത്.
പരിപാടിയുടെ ഉദ്ഘാടനം എ.ഡി.എം തങ്കച്ചന്‍ ആന്റണി നിര്‍വഹിച്ചു. ആര്‍.ടി.ഒ പി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ സി.വി.എം ഷെരിഫ് സംസാരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ബിജു ജയിംസ് ടീമിന് നേതൃത്വം നല്‍കി. വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും എന്‍ഫോഴ്‌മെന്റിലെ മുഴവന്‍ ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ജില്ലയിലെ പ്രധാന റോഡുകളെല്ലാം പൊതുജന സഹകരണത്തോടെ അപകട രഹിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
