കൊല്ലത്ത് എയർ ഹോണടിച്ച് ഞെട്ടിച്ച് മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി.

കൊല്ലം: എയർഹോണിന് മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. കൊല്ലത്ത് എയർ ഹോണടിച്ച് ഞെട്ടിച്ച് മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി. എയർ ഹോൺ ഘടിപ്പിച്ചതിന് ഫൈൻ ചുമത്തി. ശക്തികുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള KL 02 AY 0524 ബസിനെതിരെയാണ് നടപടി.

Also Read:  അങ്ങനങ്ങ് പോയാലോ..! അങ്കമാലിയിൽ കാറിൽ യുവാക്കളുടെ അഭ്യാസയാത്ര, വീഡിയോ പുറത്ത്, എംവിഡി നടപടി തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്