കാറിന്റെ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു

തൃശ്ശൂര്‍: വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ ഒന്നാം കല്ല് സെന്ററിന് സമീപത്താണ് ഇന്ന് വൈകിട്ട് 6 മണിയോടെ അപകടമുണ്ടായത്. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയിൽ കൃഷ്ണന്റെ ടാറ്റ ഇന്റിക്ക കാറിനാണ് തീ പിടിച്ചത്. വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോവുവുകയായിരുന്നു.

കാറിന്റെ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് ടി.കെ യുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം തീയണച്ചു. ബാറ്ററിയുടെ ഷോർട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.ടി.ഒ പറഞ്ഞു. വടക്കാഞ്ചേരി എസ്.ഐ അനുരാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടർന്ന് അരമണിക്കൂറിലേറെ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.

Child Kidnap Case | Asianet News Live | Malayalam News Live | Latest News