പടിയൂര്‍: ട്രാൻസ്ജെൻഡര്‍ പ്രവര്‍ത്തകയെ വധുവാക്കി മിസ്റ്റർ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ വിഭാഗത്തിലെ ജേതാവായ പ്രവീണ്‍ ആണ് ആലപ്പുഴ സ്വദേശിനിയായ ശിഖയെ വിവാഹം ചെയ്തത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ചായിരുന്നു വിവാഹം. വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്ന് പ്രവീണ്‍ പറയുന്നു.

Image may contain: 2 people, people smiling, outdoor

ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുന്ന പ്രവീണ്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. നൃത്താധ്യാപികയാണ് ശിഖ. ഡിവൈഎഫ്ഐ ട്രാന്‍സ് ജെന്‍ഡര്‍ യൂണിറ്റ് പ്രസിഡന്‍റ് കൂടിയാണ് ശിഖ. കേരളത്തിലെ ആദ്യ പുരുഷ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹമാണ് ഇത്.