ആലപ്പുഴ: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ആലപ്പുഴ പട്ടണത്തിലെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കൽ തെരുവും പൂട്ടി. എവിജെ ജംഗ്ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങൾ, പ്രീമിയർ ബേക്കറിയുടെ കിഴക്കേ ഇടവഴി മുതൽ പേച്ചിഅമ്മൻ കോവിൽ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതൽ ഫെഡറൽ ബാങ്ക് റോഡ് വരെയുമാണ് ബുധനാഴ്ച്ച കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസം ഇവിടെ ചില തുണി കടകളിലെയും സ്വർണ്ണക്കടകളിലെയും ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ബുധനാഴ്ച്ച കൂടുതൽ കടകളിലെ ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് ആയതോടെയാണ് മുല്ലയ്ക്കൽ തെരുവ് കണ്ടെയ്ൻമെൻ്റ് സോണാക്കിയത്.

Read Also: മുല്ലയ്ക്കൽ ചിറപ്പിനിടെ വഴിയോരക്കടയില്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

ആലപ്പുഴയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; ഒറ്റദിവസം പരിക്കേറ്റത് 38 പേർക്ക്