കായംകുളം: നഗരസഭ കൗൺസിലറെ വീടുകയറി അക്രമിച്ചതായി പരാതി. ഇരുപതാം വാർഡ് കൗൺസിലറും സിപിഎ നേതാവുമായ ജലീൽ എസ്. പെരുമ്പളത്തിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച  വൈകിട്ട് മൂന്ന് മണിയോടെയാണ് ഒരു സംഘം ജലീലിനെ വീട് കയറി അക്രമിച്ചത്. 

ബൈക്കിലെത്തിയ നാലംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ജലീൽ കായംകുളം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രദേശവാസികളായ ഷമീർ, വിഷ്ണു, അഖിൽ, വിനു എന്നിവർക്കെതിരെയാണ് മൊഴി. ക്വട്ടേഷൻ സംഘങ്ങളിൽപ്പെട്ട ഇവരെ ഒരു കേസിൽ സഹായിക്കാതിരുന്നതാണ് ശത്രുതയ്ക്ക് കാരണമായതെന്നാണ് ജലീൽ പറയുന്നത്.