Asianet News MalayalamAsianet News Malayalam

പ്രളയാനന്തരം മൂന്നാറിൽ വീണ്ടും റിസോർട്ട് മാഫിയ രം​ഗത്ത്

 പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും പതുക്കെ മുക്തിനേടുന്ന മൂന്നാറിൽ വീണ്ടും റിസോർട്ട് മാഫിയ സജീവമാക്കുന്നു. പ്രളയത്തെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ട സന്ദർഭത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് മുഖം തിരിച്ച റിസോർട്ടുകൾ പലതും കാലാവസ്ഥ മാറിയതോടെ വീണ്ടും രം​ഗത്തെത്തിയിട്ടുണ്ട്. 

munnar after flood
Author
Munnar, First Published Aug 28, 2018, 4:17 PM IST

ഇടുക്കി: പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും പതുക്കെ മുക്തിനേടുന്ന മൂന്നാറിൽ വീണ്ടും റിസോർട്ട് മാഫിയ സജീവമാക്കുന്നു. പ്രളയത്തെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ട സന്ദർഭത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് മുഖം തിരിച്ച റിസോർട്ടുകൾ പലതും കാലാവസ്ഥ മാറിയതോടെ വീണ്ടും രം​ഗത്തെത്തിയിട്ടുണ്ട്. 

അതീവ പ്രകൃതിദുർബലമേഖലയായ മൂന്നാറിൽ പ്രളയാനന്തരമെങ്കിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ സന്ദർശകരെ തിരുകി കയറ്റുന്നതിനുള്ള പരിപാടികളാണ് ഇത്തരം ചില സംഘടനകൾ ആസൂത്രണം ചെയ്യുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സന്നദ്ധസംഘടനകൾ സജീവമായി പ്രവർത്തിച്ചപ്പോൾ അതിലൊന്നും പങ്കാളികളാകാതെ മാറിനിന്ന പല റിസോർട്ടുകളും സംഘടനകളും ഇപ്പോൾ ശുചീകരണപ്രവർത്തനങ്ങളുമായി രം​ഗത്തുണ്ട്.

പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യു, സൈന്യം, രാഷ്ട്രീ പ്രവർത്തകർ എന്നിവരാണ് പ്രളയം മൂന്നാറിനെ വേട്ടയാടിയപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. തുടർന്നുള്ള ദിനങ്ങളിൽ ക്യാമ്പുകളിൽ രാത്രിപകലെന്ന വ്യത്യാസമില്ലാതെ ഇതേ സേനകളും സന്നദ്ധപ്രവർത്തകരും  സന്ദർശനം നടത്തി ആവശ്യസാധനങ്ങൾ എത്തിക്കുകയും ചെയ്തു. മഴ മാറിയതോടെ മുതിരപ്പുഴയടക്കം ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഇതെല്ലാം കഴിഞ്ഞപ്പോൾ ആണ് ശുചീകരണത്തിന്റെ പേരിൽ മൂന്നാറിലെ ചില റിസോർട്ടുകളും സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. 

മഴ ശക്തമായതോടെ വ്യാപാരികൾ പലരും തമിഴ്നാട്ടിലേക്ക് കടന്നു. ഇവരുടെ പങ്കാളിത്വത്തോടെ മൂന്നാർ ശുചീകരിക്കുകയാണ് ഇക്കൂട്ടർ. 32 ഓളം വരുന്ന സംഘടനകളാണ് മൂന്നു ദിവസമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൽ ചില സംഘടനകൾ ദുരിത ബാധിതർക്ക് ആശ്വാസമേകിയവരാണ്. എന്നാൽ മറ്റുള്ളവരെ ആരെയും പ്രളയ സമയത്ത് ആരും കണ്ടിരുന്നില്ല. 

മൂന്നാറിലെ മണ്ണിടിച്ചുലിനും ഉരുൾപൊട്ടലിനും കാരണം മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ തന്നയാണ്. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മാണം നടത്തിയ മലകൾ പലതും കാലവർഷത്തിൽ നിലംപൊത്തി. അനധികൃത നിർമ്മാണങ്ങളുടെ പേരിൽ സർക്കാർ നൽകിയ സറ്റോപ്പ് മെമ്മോകൾ നൽകിയ റിസോർട്ടുകൾ പലതും അപകടത്തിന്റെ വക്കിലാണ്. പ്രളയത്തിൽ തകർന്നതും പുറത്തു വന്നതുമായ അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളും സംരക്ഷിക്കാനും പുനസ്ഥാപിക്കാനുമുള്ള മറയായിട്ടാണ് പലരും സാമൂഹ്യസേവനത്തിന്റെ മറ പിടിച്ചതെന്നാണ് സൂചന. 

റിസോർട്ടിന്റെ സമീപത്ത് താമസിച്ച നൂറു കണക്കിന് ആളുകളെയാണ് മാറ്റി പാർപ്പിച്ചത്. മൂന്നാർ, പള്ളിവാസൽ, രണ്ടാം മൈൽ, ആനച്ചാൽ മേഘലകളിലാണ് 500 ബഹുനില കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം നിർമ്മാണങ്ങളുടെ പരിണിത ഫലങ്ങൾ അനുഭവിച്ചത്സാ പക്ഷേ സാധരണക്കാരാണ്. നല്ലതണ്ണി സ്കൂളിന് സമീപത്ത് മലയിടിച്ച് റോഡ് നിർമ്മിച്ചത് അവിടെ മണ്ണിടിച്ചിലിന് കാരണമാകുകയും 4 പേർ മരിക്കാൻ ഇടയാക്കുകയും ചെയ്തു. മറ്റുള്ള മേഖലകളിലെ സ്ഥിതിയും മറിച്ചല്ല.റോഡുകൾ തകർന്നതോടെ മൂന്നാറിലെ ടൂറിസം ഇല്ലാതായി. ഇവിടേക്ക് വീണ്ടും സന്ദർശരെ എത്തിച്ച് സ്വന്തം കെട്ടിടങ്ങൾ നിറക്കുന്നതിനുള്ള നടപടികളാണ് ക്ലീനിംങ്ങിന്റെ പേരിൽ ഒരുവിഭാ​ഗം റിസോർട്ട് ഉടമകൾ നടത്തുന്നത്.

Follow Us:
Download App:
  • android
  • ios