ജനങ്ങളോ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളോ അറിയിക്കാതെ മൂന്നാറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അസിസ്റ്റന്‍റ് രജിസ്റ്റാന്‍ ഓഫീസ് അടിമാലിയിലേക്ക് മാറ്റി. കാലവര്‍ഷത്തില്‍ പെയ്ത കനത്തമഴയെ തുര്‍ന്നാണ്  ഓഫീസിന്റെ പ്രവര്‍ത്തനം അടിമാലിയിലേക്ക് മാറ്റിയത്. 

ഇടുക്കി: ജനങ്ങളോ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളോ അറിയിക്കാതെ മൂന്നാറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അസിസ്റ്റന്‍റ് രജിസ്റ്റാന്‍ ഓഫീസ് അടിമാലിയിലേക്ക് മാറ്റി. കാലവര്‍ഷത്തില്‍ പെയ്ത കനത്തമഴയെ തുര്‍ന്നാണ് ഓഫീസിന്റെ പ്രവര്‍ത്തനം അടിമാലിയിലേക്ക് മാറ്റിയത്. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തതിനാണ് മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 

കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ ഓഫീസിന് സമീപത്ത് വ്യാപകമായി മണ്ണിടിച്ചലുണ്ടായതോടെ കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ മഴമാറിയിട്ടും കെട്ടിടത്തില്‍ പ്രവര്‍ത്തനം പുനരാംരംഭിക്കാന്‍ തയ്യറായില്ല. തുടര്‍ന്ന് ജനപ്രതനിധികളും ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം അടിമാലിയിലേക്ക് മാറ്റിയതായി അറിഞ്ഞത്. 

കെട്ടിടത്തിന്റെ പ്രവര്‍ത്തനം മാറ്റിയത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ യാതൊന്നും അറിയില്ലെന്നുള്ളതാണ് വിചിത്രം. സമീപപ്രദേശങ്ങളില്‍ മണ്ണിടിച്ചലുണ്ടായെങ്കിലും കെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗങ്ങളില്‍ അപകടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ ദേവികുളത്ത് സൗകര്യവുമുണ്ട്. 

സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ എത്തിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നുനിലയുള്ള കെട്ടിടത്തില്‍ ആര്‍ടി ഓഫീസടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അധികൃര്‍ അറിയിച്ചിരുന്നത്. 

ഇത്തരം ഓഫീസുകള്‍ അടിമാലിയിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്ന അസിസ്റ്റന്റ് ഓഫീസലെ ജീവനക്കാര്‍ പലരും അടിമാലിയിലും സമീപങ്ങളിലുമാണ് താമസിക്കുന്നത്. ജീവനക്കാരുടെ സൗകര്യമൊരുക്കുന്നതിനാണ് ഓഫീസ് അടിമാലിയിലേക്ക് മാറ്റിയതെന്നാണ് ആരോപണം.