ഇടുക്കി: മൂന്നാര്‍ മേള ഏപ്രില്‍ അവസാനം നടത്താന്‍ തീരുമാനം. മൂന്നാറിന്റെ ഉത്സവമായ മൂന്നാര്‍ മേള ഏപ്രില്‍ അവസാനം നടത്താന്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേത്യത്വത്തിൽ കൂടിയ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ എച്ച് .ദിനേശന്‍, സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍, ഡി.റ്റി.പി സെക്രട്ടറി ജയന്‍ പി വിജയന്‍ ദേവികുളം തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരുടെ സാനിധ്യത്തില്‍ കൂടിയ യോഗത്തിലാണ് മൂന്നാര്‍ മേള വീണ്ടും ആരംഭിക്കുവാന്‍ ധാരണയായത്. മാര്‍ച്ച് 7ന് മേളയോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരിക്കും. ഡി.റ്റി.പി.സിയുടെ നേത്യത്വത്തില്‍ എല്ലാവര്‍ഷവും മേള സംഘടിപ്പിക്കുന്നതിനുള്ള കമ്മറ്റിക്കാവും രൂപം നല്‍കുക. മധ്യവേനല്‍ അവധിയോട് അനുബന്ധിച്ച് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മേള ഒരു മൂതല്‍ക്കൂട്ടാവും.