മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് മൂന്നാര്‍ നിശ്ചലമായി. വ്യാപാര സംഘനകളുടെ നേതൃത്വത്തില്‍ കടകള്‍ അടച്ച് അനുശോചിക്കുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തീരുമാനം ജനങ്ങളും ഏറ്റെടുത്തതോടെ മൂന്നാർ ഹര്‍ത്താലിന് സമാനമായി. 

രാവിലെ മുതല്‍ തന്നെ കടകള്‍ അടിച്ചിട്ടിരുന്നു. ഓട്ടോയും ഇരുചക്ര വാഹനവുമുള്‍പ്പെടെ നിരത്തിലിങ്ങാതിരുന്നപ്പോള്‍ മൂന്നാര്‍ ടൗണ്‍ നിശ്ചലമായി. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റേര്‍ എന്നിവ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. രാവിലെ മൂന്നാര്‍ ടൗണില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുമ്പില്‍ തിരിതെളിച്ച് പുഷ്പങ്ങളര്‍പ്പിച്ചു. 

കടമയുടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ മൂന്നാര്‍ ടൗണിലൂടെ മൗനജാഥ നടത്തി. വ്യാപാരസമിതിയുടെ നേതാക്കള്‍ പെട്ടിമുടിയിലെത്തി ദുരന്തസ്ഥലം സന്ദര്‍ശിക്കുകയും കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.