Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ 15-കാരിയെ വിവാഹം ചെയ്തത് രണ്ടു കുട്ടികളുടെ പിതാവായ 47-കാരൻ, പ്രതിയെ തേടി പൊലീസ് തമിഴ്നാട്ടിലേക്ക്

ഇടമലക്കുടിയില്‍ പ്രായപൂര‍്ത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം ചെയ്ത 47 വയസുകാരനെ തേടി മൂന്നാര്‍ പൊലീസ് തമിഴ്നാട്ടിലേക്ക്

Munnar police to Tamil Nadu in search of 47 year old man who married underage girl in edamalakkudy ppp
Author
First Published Feb 2, 2023, 12:57 AM IST

ഇടുക്കി: ഇടമലക്കുടിയില്‍ പ്രായപൂര‍്ത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം ചെയ്ത 47 വയസുകാരനെ തേടി മൂന്നാര്‍ പൊലീസ് തമിഴ്നാട്ടിലേക്ക്. ഇയാള്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

ഇടമലകുടിയിലെ പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹതിനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്. ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല‍്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാൻ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പോക്സോ ജുവനൈല്‍ ജസ്റ്റിസ് എന്നി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ കേസെടുത്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് പോലീസിന് വ്യക്തായിട്ടുണ്ട്. ഇവര്‍ക്കെതിരെയും കേസെടുത്തു. വരന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൊബൈള്‍ ടവറും തമിഴ്നാടാണ് കാണിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ തമിഴ്നാട്ട് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം സിഡബ്യുസി അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Read more:  80 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചു, ചോദ്യം ചെയ്തു, പിടിയിലായത് 25-കാരൻ സംഘത്തലവനും 24-കാരനായ കൂട്ടാളിയും

അതേസമയം, നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്.

ഇടമലക്കുടിയിൽ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.  പോലീസ് നിരീക്ഷണവും വനം വകുപ്പിന്‍റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്‍റെ മേൽനോട്ടവുമുള്ള മേഖലയാണിത്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Follow Us:
Download App:
  • android
  • ios