ഇടുക്കി: അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് മൂന്നു പേർ അറസ്റ്റിൽ. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്. നിർദ്ദേശത്തിന് അനുസരിച്ച് സ്ത്രീകളെ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു.

അടിമാലി കൂമ്പന്‍പാറക്ക് സമീപമുള്ള ഹോംസ്‌റ്റേയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ പിടിയിലായത്. ഹോംസ്‌റ്റേ നടത്തിപ്പുകാരനായ മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് അറസ്റ്റിലായത്. 

മൂന്നാര്‍ കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം വര്‍ഷങ്ങളായി നടത്തിയിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാതലത്തില്‍ മൂന്നാര്‍ മേഖല കണ്ടൈമെന്‍റ് സോണാവുകയും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കൂട്ടമായി പൂട്ടുംകയും ചെയ്തതോടെയാണ് യുവാക്കള്‍ അടിമാലി കൂമ്പന്ഡപാറ കേന്ദ്രീകരിച്ച് കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശ്യാസ പ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളത്തുനിന്നും എത്തിക്കുന്ന യുവതികളെ ഉപയോഗിച്ചായിരുന്നു ബിസ്‌നസ് നടത്തിവന്ന. കഴിഞ്ഞ ദിവസം അടിമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

പൊലീസിലെ കണ്ട് സിജോയുടെ സഹായി ഓടിരക്ഷപ്പെട്ടു. പരിശോധന സമയത്ത് ഹോംസ്റ്റേയിൽ നാല് സ്ത്രീകളുണ്ടായിരുന്നു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് വിട്ടയച്ചു. ഇടപാടുകാർ ഫോണിൽ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് സിജോ ഹോംസ്റ്റേയിൽ സ്ത്രീകളെ കൊണ്ടുവന്നിരുന്നത്.

ഹോംസ്റ്റേയിൽ നിന്ന് ഓട്ടോറിക്ഷകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഓൺലൈൻ പണമിടപാടിന്‍റെ വിവരങ്ങൾ ശേഖരിക്കാൻ ഇവ ഐടി സെല്ലിന് കൈമാറും. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവർത്തിച്ചിരുന്നത്. പെൺവാണിഭ സംഘത്തിന് പിന്നിൽ റാക്കറ്റുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.