പ്രളയത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് തണുപ്പ് മൈനസില്‍ എത്താതിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ തണുപ്പ് മൈനസ് രണ്ട് വരെ എത്തിയിരുന്നു. അതിശൈത്യമെത്തിയതോടെ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൂന്നാറില്‍ തണുപ്പ് എത്താത്തത് വിനോദ സഞ്ചാര മേഖലയക്ക് കനത്ത തിരിച്ചടിയാവുകയാണ്
ഇടുക്കി: നവംബര്‍ മാസം അവസാനത്തോടെ എത്തേണ്ട അതിശൈത്യം നാളിതുവരെ മൂന്നാറില്‍ പെയ്തിറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മൂന്നാറിലെ തോട്ടംമേഖലയില്‍ ശൈത്യമെത്തിയെങ്കിലും അത് മൈനസ് എത്തിയിരുന്നില്ല. കമ്പനിയുടെ കന്നിമല, ഗൂഡാര്‍വിള, സൈലന്റുവാലി, കുണ്ടള എന്നിവിടങ്ങളില്‍ തണുപ്പ് മൂന്നിലെത്തിയത്.
പ്രളയത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് തണുപ്പ് മൈനസില്‍ എത്താതിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ തണുപ്പ് മൈനസ് രണ്ട് വരെ എത്തിയിരുന്നു. അതിശൈത്യമെത്തിയതോടെ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൂന്നാറില്‍ തണുപ്പ് എത്താത്തത് വിനോദ സഞ്ചാര മേഖലയക്ക് കനത്ത തിരിച്ചടിയാവുകയാണ്
വരും ദിവസങ്ങളില്‍ അതിശൈത്യം പെയ്തിറിങ്ങിയില്ലെങ്കില്‍ മൂന്നാറിലെ വിനോദ സഞ്ചാരത്തെ ഇത് ബാധിക്കും. ഇത് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാവുന്നതോടൊപ്പം ടൂറിസം വകുപ്പ് കനത്ത തിരിച്ചടിയാവുകയും ചെയ്യും. കുറുഞ്ഞി സീസണിനോട് അനുബന്ധിച്ച് മൂന്നാറില്‍ 8 ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് ടൂറിസം വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിക്കാതെയെത്തിയ പ്രളയം സന്ദര്‍ശകരുടെ ഒഴുക്കിന് കുറയാന്‍ കാരണമായി. കുറുഞ്ഞി ആസ്വാദിക്കുവാന്‍ 2 ലക്ഷത്തില്‍ താഴെമാത്രമാണ് സന്ദര്‍ശകര്‍ എത്തിയത്.