Asianet News MalayalamAsianet News Malayalam

സഞ്ചാരികള്‍ കൈയ്യൊഴിഞ്ഞു; ജീവിക്കാന്‍ പുതുവഴി തേടി വഴിമുട്ടി മൂന്നാറിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍

കുടുംബം പുലര്‍ത്താന്‍ മറ്റു വഴികളില്ലാതായതോടെ തങ്ങളുടെ വാഹനങ്ങള്‍ വഴിയോര കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഡ്രൈവര്‍മാര്‍. 
 

munnar tourist taxi drivers  face financial crisis amid lock down
Author
Munnar, First Published Sep 3, 2020, 5:08 PM IST

ഇടുക്കി:  സഞ്ചാരികളുടെ വരവ് നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായ മൂന്നാറിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉപജീവനത്തിനായി പുതു വഴികള്‍ തേടുകയാണ്. ഓട്ടം നിലച്ച് വരുമാനം ഇല്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ മറ്റു വഴികളില്ലാതായതോടെ തങ്ങളുടെ വാഹനങ്ങള്‍ വഴിയോര കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഡ്രൈവര്‍മാര്‍. 

മൂന്നാര്‍ ടൗണ്‍ മുതല്‍ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പഴയമൂന്നാര്‍ മൂലക്കട വരെയുള്ള ഭാഗങ്ങളില്‍ നിരവധി ഡ്രൈവര്‍മാരാണ് വാഹനങ്ങള്‍ വില്പനശാലകളാക്കി കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യുവാന്‍ പരിശ്രമിക്കുന്നത്.  ചെരുപ്പ്, വെളിച്ചെണ്ണ, തേങ്ങ, പച്ചക്കക്കറികള്‍ തുടങ്ങിയ വസ്തുക്കളാണ് പലരും വില്‍ക്കുന്നത്. 

ഇതല്ലാതെ മറ്റു വഴികളൊന്നും തങ്ങളുടെ മുന്നിലില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഓണ സീസണില്‍ സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷയിലായിരുന്നു ഡ്രൈവര്‍മാര്‍.  സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് രാജമലയടക്കമുള്ള സ്ഥലങ്ങള്‍ തുറന്നിട്ടും, കൊവിഡ് പിടിമുറുക്കയിതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് കാര്യമായി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് ടാക്‌സി  ഡ്രൈവമാര്‍ കുടുംബം പുലര്‍ത്താന്‍ പുതുവഴികള്‍ തേടുന്നത്.

Follow Us:
Download App:
  • android
  • ios