Asianet News MalayalamAsianet News Malayalam

കാട്ടാന ശല്യം ഒഴിയാതെ മൂന്നാർ; വ്യാപക കൃഷി നാശം, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാന ശല്യം ഒഴിയാതെ മൂന്നാർ. പഴയമൂന്നാറിലെ കൃഷിയിറടങ്ങിളിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിച്ചു. രാത്രി ഈ വഴി വന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Munnar  wild elephant attack Widespread destruction of crops in the area
Author
Munnar, First Published Sep 3, 2020, 11:25 AM IST

മൂന്നാർ: കാട്ടാന ശല്യം ഒഴിയാതെ മൂന്നാർ. പഴയമൂന്നാറിലെ കൃഷിയിറടങ്ങിളിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിച്ചു. രാത്രി ഈ വഴി വന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഒരിടവേളയ്ക്ക് ശേഷം മൂന്നാറിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാവുകയാണ്. ലോക്ഡൗൺ കാലത്ത് മൂന്നാറിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് വനപാലകർ കാവൽ നിന്ന് കാട്ടാനകളെ കാടുകയറ്റി. എന്നാൽ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകൾ വീണ്ടും കാടിറങ്ങുകയാണ്. 

ഇക്കാനഗർ, പഴയമൂന്നാർ, മൂന്നാര്‍ കോളനി എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷം. ഇക്കാനഗറിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. നടപ്പാത തകർത്തു. കഴിഞ്ഞ ദിവസം പഴയമൂന്നാറിലിറങ്ങിയ ഒറ്റയാൻ സർക്കാർ സ്കൂളിന്‍റെ സംരക്ഷണഭിത്തി തകർത്തിരുന്നു.

ആന ഇറങ്ങിയതറിയാതെ ഈ വഴി വന്ന ബൈക്ക് യാത്രക്കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ ഓടിക്കാൻ വനംവകുപ്പ് ഉടൻ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios