Asianet News MalayalamAsianet News Malayalam

കാത്തിരിക്കുന്നത് ആഘോഷത്തിന്‍റെ രാപകലുകള്‍; മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തുടക്കം

മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തിരിതെളിയും. വൈകുന്നേരം മൂന്നിന് മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന വിളമ്പരജാഥ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തുന്നതോടെ വൈദ്യതുതി മന്ത്രി എംഎം മണി കര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. 

Munnar Winter Carnival begins tomorrow
Author
Kerala, First Published Jan 9, 2020, 9:14 PM IST

ഇടുക്കി: മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തിരിതെളിയും. വൈകുന്നേരം മൂന്നിന് മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന വിളമ്പരജാഥ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തുന്നതോടെ വൈദ്യതുതി മന്ത്രി എംഎം മണി കര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. 

ഡിടിപിസിയുടെ നേത്യത്വത്തിലാണ് 16 ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ നടപ്പെടുന്നത്. പരിപാടിയോട് അനുബന്ധിച്ച് ഫ്‌ളവര്‍ ഷോ, ഫുഡ് വെസ്റ്റ്, വൈകുന്നേരങ്ങളില്‍ വിവിധ കലാപരുപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് 20 തും മുതിര്‍ന്നവര്‍ക്ക് 30 തുമാണ് പ്രവേശന ഫീസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ദിനേന എത്തുന്ന പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കും.

മൂന്നാര്‍-ദേവികുളം റോഡിലെ പഴയ മൂന്നാര്‍ ഗവ. കോളേജിന് സമീപത്തെ ബോര്‍ട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. കാര്‍ണിവലിനോട് അനുബന്ധിച്ച് പ്രവേശനം ആരംഭിച്ച ഗാര്‍ഡന്‍ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്ന് സെക്രട്ടറി ജയന്‍ പി. വിജയന്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios