പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലന്നും കെ കെ ശിവരാമൻ പറഞ്ഞു.
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകത്തില്‍ നാടിന് നാണക്കേട് ഉണ്ടാക്കിയ വിധിയെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ. ജുഡീഷ്യറിക്കും നാടിനും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്നും അദ്ദേഹം വിമർശിച്ചു. കേസ് അന്വേഷണത്തെ ബാഹ്യ ഇടപെടൽ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം സാധാരണ ജനങ്ങൾക്ക് ഉണ്ടെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലന്നും കെ കെ ശിവരാമൻ പറഞ്ഞു.
